തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 77.81 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം ഇത് 78.69% ആയിരുന്നു. ജൂണ്‍ 21 മുതലാകും സേ പരീക്ഷകള്‍ ആരംഭിക്കുക.
കഴിഞ്ഞ വര്‍ഷം 78.69 ശതമാനം വിജയം ആയിരുന്നു ഉണ്ടായിരുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23% വിജയം നേടി. 30,145 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
സയന്‍സ് ഗ്രൂപ്പില്‍ 83.25% വിജയശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 69.16% ഉം കൊമേഴ്‌സ് ഗ്രൂപ്പില്‍ 74.21 ശതമാനവും വിജയം
സ്‌കൂള്‍ വിഭാഗങ്ങളിലെ പ്രകടനം:
സര്‍ക്കാര്‍ സ്‌കൂളുകള്‍: 73.23% വിജയം
എയ്ഡഡ് സ്‌കൂളുകള്‍: 82.16% വിജയം
അണ്‍എയ്ഡഡ് സ്‌കൂളുകള്‍: 75.91% വിജയം