Actor Santhosh Keezhattoor's Son Brutally Attacked in Payyanur
പയ്യന്നൂര്‍: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകന്‍ യദു സായന്തിനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. തൃച്ചംബരം പയ്യന്നൂരില്‍ കഴിഞ്ഞ രാത്രി യദു സായന്‍ തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചുപോകവെ, ചിന്മയ സ്‌കൂള്‍ പരിസരത്ത് വച്ചാണ് ആക്രമണം നടന്നത്.
ബോര്‍ഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി അനുഭാവികളാണ് തങ്ങളെ ആക്രമിച്ചതെന്ന് യദു പറയുന്നു. തന്റെ മകനെ മകനെ ഹെല്‍മറ്റുകൊണ്ട് തലയ്ക്കും ശരീരത്തിനും ക്രൂരമായി മര്‍ദ്ദിച്ചെന്നും രക്ഷപ്പെടാന്‍ അവിടെയുണ്ടായിരുന്ന വീട്ടില്‍ കയറി. ആ വീട്ടിലെ വീട്ടുകാരെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ഇത് സംബന്ധിച്ച പോസ്റ്റ് സന്തോഷ് കീഴാറ്റൂര്‍ പങ്കുവെച്ചു.
17 വയസായ കുട്ടികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ക്രിമിനലുകള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സന്തോഷ് കീഴാറ്റൂര്‍ ഫ്വെയ്‌സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. അതേസമയം ബിജെപി നേതൃത്വം സംഭവത്തെ പറ്റി പ്രതികരിച്ചിട്ടില്ല.