Publish Date: Tue, 21 Jun 2022 (11:24 IST)
Updated Date: Tue, 21 Jun 2022 (11:28 IST)
Plus Two Result 2022: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിജയം 83.87 ശതമാനം. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം ഇത്തവണ കുറവാണ്.
ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി. കഴിഞ്ഞ വര്‍ഷം 87.94 ആയിരുന്നു വിജയശതമാനം. ജൂലൈ 25 മുതല്‍ സേ പരീക്ഷ നടത്തും.
12 മണി മുതല്‍ ഓണ്‍ലൈനില്‍ ഫലം അറിയാം.
പ്ലസ് ടു ഫലം അറിയാന്‍ ഈ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക
ഇത് കൂടാതെ PRD Live, SAPHALAM 2022, iExaMS ആപ്പുകളിലും പരീക്ഷാഫലം ലഭ്യമാകും.