Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവല്ലയിൽ പ്ലസ്ടു റിസൾട്ട് അറിയാൻ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ

പരീക്ഷയിൽ സിജു പരാജയപ്പെട്ടിരുന്നു.

തിരുവല്ലയിൽ പ്ലസ്ടു റിസൾട്ട് അറിയാൻ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ
, വെള്ളി, 17 മെയ് 2019 (07:58 IST)
പ്ലസ്ടു പരീക്ഷാഫലം വന്നപ്പോൾ റിസൾട്ട് അറിയാൻ സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ലയിലെ നെല്ലാട് ചക്കാലവീട്ടിൽ വർഗ്ഗീസിന്‍റെ മകൻ സിജുവിനെയാണ് കാണാതായതായി പരാതി നൽകിയത്. ഈ മാസം 8 ന് പരീക്ഷാ ഫലം അറിയാനാനെന്ന് പറഞ്ഞാണ് സിജു വീട്ടിൽ നിന്ന് പോയത്.
 
പരീക്ഷയിൽ സിജു പരാജയപ്പെട്ടിരുന്നു. വിദ്യാർത്ഥിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി. മൊബൈൽ വിദ്യാർത്ഥിക്ക് ഉണ്ടായിരുന്നില്ല. കൂടുതലായി ആരുമായും സൗഹൃദം പുലർത്താത്ത പ്രകൃതമാണ് സിജുവിന്‍റേതെന്ന് ബന്ധുക്കൾ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് 300 പവൻ സ്വർണ്ണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ