പ്ലസ്ടുവിന് 3,75,655 പേര്‍ പരീക്ഷ എഴുതിയതില്‍ ഉന്നതപഠനത്തിന് യോഗ്യത നേടിയത് 3,19,782 പേര്‍. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണ്ണയിച്ചത്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയം നടത്തിയാണ് സ്‌കോര്‍ കണക്കാക്കിയത്. രണ്ട് മൂല്യനിര്‍ണ്ണയങ്ങള്‍ തമ്മില്‍ 10 ശതമാനത്തിലധികം വ്യത്യാസം വന്ന ഉത്തരക്കടലാസുകള്‍ മൂന്നാമതും മൂല്യനിര്‍ണ്ണയം നടത്തിയാണ് സ്‌കോര്‍ നിര്‍ണ്ണയിച്ചത്.
1,97,059 പെണ്‍കുട്ടികളില്‍ 1,81,870 പേരും (92.29%), 1,78,596 ആണ്‍കുട്ടികളില്‍ 1,37,912 പേരും (77.22%) ഉന്നതപഠനത്തിന് യോഗ്യത നേടി. 1,82,414 സയന്‍സ് വിദ്യാര്‍ത്ഥികളില്‍ 1,61,661 പേരും (88.62%), 77,095 ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളില്‍ 59,949 പേരും (77.76%) 1,16,146 കോമേഴ്സ് വിദ്യാര്‍ത്ഥികളില്‍ 98,172 പേരും (84.52%) ഉന്നതപഠനത്തിന് യോഗ്യത നേടി.