സ്ത്രീ- പുരുഷ തുല്യത എന്നത് മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ജെന്‍ഡര്‍ ഇക്വാലിറ്റി സാധ്യമല്ലെന്നും ജന്‍ഡര്‍ ജസ്റ്റിസ് എന്നതാണ് ലീഗിന്റെ നിലപാടെന്നും പി എം എ സലാം പറഞ്ഞു. എന്തിനാണ് മനുഷ്യന്റെ യുക്തിക്ക് എതിരായ പ്രായോഗികമല്ലാത്ത വാദങ്ങള്‍ കൊണ്ടുവരുന്നത്. എത്ര പഴഞ്ചനാണെന്ന് പറഞ്ഞാലും പ്രകൃതിപരമായ അഭിപ്രായത്തില്‍ നിന്നും മാറാന്‍ ലീഗ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീയും പുരുഷന്രും തുല്യരാണെന്ന് പറയാനാകുമോ? അത് ലോകം അംഗീകരിച്ചതാണോ? എന്തിനാണ്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ മത്സരങ്ങള്‍ വെച്ചത്. അവര്‍ വ്യത്യസ്തങ്ങളായതുകൊണ്ടാണ്. രണ്ടും തുല്യമാണെന്ന് പറയുന്നത് കണ്ണടച്ച് ഇരുട്ടാക്കലാണ്. സ്ത്രീകള്‍ക്ക് ബസ്സുകളില്‍ വേറെ സീറ്റ് വെക്കുന്നുണ്ടല്ലോ? എന്തിനാണത്? മൂത്രപ്പുര സ്ത്രീകള്‍ക്ക് വേറെയല്ലെ? എന്തിനാ വേറെ വയ്ക്കുന്നത്. തുല്യരാണെന്ന് പറയുന്നവര്‍ തന്നെ തുല്യത ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. പ്രായോഗികമല്ലാത്ത മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ സമൂഹത്തിന്റെ കയ്യടി കിട്ടാന്‍ എന്തിനാണ് കൊണ്ടുവരുന്നത്.
ഇതിലെല്ലാം തന്നെ മുസ്ലീം ലീഗിന് വ്യക്തമായ അഭിപ്രായമുണ്ട്. ഞങ്ങള്‍ തുല്യതയല്ല പറയുന്നത്. ജെന്‍ഡര്‍ ജസ്റ്റിസ് ആണ്. സ്ത്രീക്കും പുരുഷനും നീതിയില്‍ ഭിന്നതയുണ്ടാവാന്‍ പാടില്ല. നിങ്ങള്‍ വീട്ടില്‍ തുല്യത പരിഗണിക്കുന്നുണ്ടോ??, നിങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ പരിഗണീക്കുന്നുണ്ടോ? യാത്ര ചെയ്യുന്ന ബസില്‍ പരിഗണിക്കുന്നുണ്ടോ? നിങ്ങള്‍ പഠിക്കുന്ന സ്‌കൂളില്‍ വെവ്വേറെ ബഞ്ചുകള്‍ അല്ലേ. ബാത്ത് റൂം ഇല്ലേ, നിങ്ങളുടെ വീടുകളില്‍ ഇത് ആദ്യം ഉണ്ടാക്കി കൊണ്ടുവാ സലാം പറഞ്ഞു.