Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

Koottickal jayachandran

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 ജനുവരി 2025 (14:23 IST)
പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദ്ദേശത്തോടുകൂടിയാണ് അറസ്റ്റ് നടപടികള്‍ സുപ്രീംകോടതി തടഞ്ഞത്. ഇത് സംബന്ധിച്ച് നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്.
 
പോക്‌സോ നിയമത്തെ ദുരുപയോഗം ചെയ്ത കേസാണിതെന്ന് ജയചന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചു. കഴിഞ്ഞ ജൂണ്‍ എട്ടിനായിരുന്നു കസബ പോലീസ് ജയചന്ദ്രനെതിരെ പോക്‌സോ കേസെടുത്തത്. നാലു വയസ്സുകാരിയെ നഗരപരിധിയിലെ വീട്ടില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. നേരത്തെ നടന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് അപ്പീലുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരു മാസത്തേക്കാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ റേഷന്‍ കാര്‍ഡ് നിയമങ്ങള്‍: ഫെബ്രുവരി 15 മുതല്‍, ഈ ആളുകള്‍ക്ക് മാത്രമേ കാര്‍ഡിന്റെ പ്രയോജനം ലഭിക്കൂ