Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച 30 കാരന്‍ അറസ്റ്റില്‍

Pocso case arrest
, വ്യാഴം, 4 ഓഗസ്റ്റ് 2022 (20:43 IST)
എടപ്പാള്‍: മൊബൈല്‍ ഫോണ്‍ വഴി പരിചയവും പിന്നീട് സൗഹൃദവും ഉണ്ടാക്കിയ ശേഷം നയത്തില്‍ പത്താം ക്ലാസുകാരിയെ വലയിലാക്കി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ നടുവട്ടം ശ്രീവത്സം ആശുപത്രിക്കടുത്തുള്ള മാടമ്പി വളപ്പില്‍ അമീര്‍ അലി എന്ന 30 കാരനാണ് പോലീസ് പിടിയിലായത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെ വീട്ടില്‍ പെണ്‍കുട്ടി മാത്രമാണെന്ന് അറിഞ്ഞ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം വീട്ടുകാരോട് പറയുകയും അവര്‍ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരി വിൽപ്പന സംഘത്തിൽ നിന്ന് നാടൻ ബോംബുകൾ പിടിച്ചു