Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരിയുടെ മുന്നില്‍ വെച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; അമ്മുമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്

സഹോദരിയുടെ മുന്നില്‍ വെച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; അമ്മുമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം കഠിന തടവ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 ഒക്‌ടോബര്‍ 2024 (17:06 IST)
ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമന്‍ (68)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കണം. ഇത് കൂടാതെ പതിനാല് വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസില്‍ നവംബര്‍ അഞ്ചിന് കോടതി വിധി പറയും. പിഴ തുക കുട്ടിക്ക് നല്‍ക്കണം.
 
2020 ,2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.അമ്മുമ്മയുടേയും ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്. മുരുക്കുംപ്പുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളിലാണ് വാടകയക്ക് താമസിച്ചത്.ഈ സമയങ്ങളില്‍ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്.ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതി അമ്മുമ്മയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തില്‍ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോള്‍ കുട്ടികള്‍ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാല്‍ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയല്‍വാസി കണ്ടതാണ് സംഭവം പുറത്തറിയാന്‍ ഇടയായത്.കുട്ടികള്‍ നിലവിലും ഷെല്‍ട്ടര്‍ ഹോമിലാണ് താമസിക്കുന്നത്.
 
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്ക്ട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. അഡ്വ. അതിയന്നൂര്‍ ആര്‍.വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കി. മംഗലാപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അന്‍സാരി, കെ. തോംസണ്‍, സജീഷ് എച്ച്. എല്‍ ആണ് കേസ് അന്വേഷിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Israel Iran war:ഇസ്രായേൽ ആക്രമണത്തിന് മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാൻ ഇറാൻ ഉപയോഗിച്ചത് റഷ്യൻ ടെക്നോളജി