Publish Date: Wed, 30 Aug 2023 (16:46 IST)
Updated Date: Wed, 30 Aug 2023 (16:48 IST)
കോഴിക്കോട്: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂർ വാലിയിൽ രാഹുൽ എന്ന 23 കാരനാണ് അറസ്റ്റിലായത്.
കേവലം രണ്ടു വയസു മാത്രം പ്രായമുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എലത്തൂർ പോലീസ് ഇൻസ്‌പെക്ടർ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.