Webdunia - Bharat's app for daily news and videos

Install App

ബാലികയെ പീഡിപ്പിച്ച 30 കാരനെ 65 വർഷം കഠിനതടവും 60000 രൂപാ പിഴയും

എ കെ ജെ അയ്യര്‍
വെള്ളി, 2 ഓഗസ്റ്റ് 2024 (14:52 IST)
തിരുവനന്തപുരം: കേവലം ആറു വയസുമാത്രം പ്രായമുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയായ അയൽക്കാരനായ  30 കാരനെ കോടതി 65 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 65 വർഷം കഠിന തടവുകൂടാതെ 60,000 രൂപ പിഴയും ശിക്ഷയായി വിധിച്ചു.
 
 30കാരനായ പ്രതി രാഹുലിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയായ കുട്ടിക്കു നൽകണമെന്നും പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. ഇത്തരം കേസുകളിൽ കുറ്റവാളിക്ക്  കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കു എന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
 
2023 ഏപ്രിൽ 7,10,17 തീയതികളിൽ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയത്ത് കുട്ടി ഉറക്കെ കരഞ്ഞപ്പോൾ പ്രതി പാവാട വായിൽ തിരുകി. പുറത്ത് പറഞ്ഞാൽ അടിക്കുമെന്നും ഭീഷണിപ്പെടുത്തി. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ പ്രതിയെ ഭയന്നു കുട്ടി വിവരം വീട്ടിൽ പറഞ്ഞില്ല. വേദന കൊണ്ടു കരഞ്ഞ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിൽ പോകാൻ ശ്രമിച്ചെങ്കിലും കുട്ടി സമ്മതിച്ചില്ല. കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം വെളിപ്പെട്ടത്. ഉടൻ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധന നടത്തിയ ഡോക്ടറും സ്ഥിരീകരിച്ചു. തുടർന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് വിലക്കാനൊരുങ്ങി ഓസ്ട്രേലിയ

ആഭ്യന്തര കലാപം നടത്തിയപ്പോൾ കറണ്ട് ബിൽ അടയ്ക്കാൻ മറന്നു, ഒടുവിൽ ഫ്യൂസൂരി അദാനി, ബംഗ്ലാദേശിൽ നിന്നും കിട്ടാനുള്ളത് 6720 കോടി!

മഴ മുന്നറിയിപ്പില്‍ മാറ്റം; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദിവ്യയെ കൊല്ലാനല്ല തിരുത്താനാണ് പാര്‍ട്ടി നടപടിയെന്ന് എംവി ഗോവിന്ദന്‍

സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും

അടുത്ത ലേഖനം
Show comments