Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരങ്ങളായ ബാലികമാരെ പീഡിപ്പിച്ച 31 കാരന് 147 വർഷം കഠിനതടവ്

സഹോദരങ്ങളായ ബാലികമാരെ പീഡിപ്പിച്ച 31 കാരന് 147 വർഷം കഠിനതടവ്

എ കെ ജെ അയ്യർ

, ബുധന്‍, 31 ജൂലൈ 2024 (17:29 IST)
മലപ്പുറം : പ്രായപൂർത്തി ആകാത്ത സഹോദരിമാരെ പീഡിപ്പിച്ച 31 കാരന് കോടതി 147 വർഷത്തെ കഠിനതടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒൻപതു വയസുള്ള ഇളയ സഹോദരിയെ 2015 ലും 2020 ലും പീഡിപ്പിച്ച പ്രതി കുട്ടിയുടെ  പതിനാലുകാരിയായ മുത്ത സഹോദരിയെ 2020 ഏപ്രിലിലാണ് പീഡിപ്പിച്ചത്.
 
ഇതിൽ ആദ്യത്തെ കേസിൽ വിവിധ വകുപ്പുകളിലായി 10l വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും അടയ്ക്കാൻ വിധിച്ചപ്പോൾ രണ്ടാമത്തെ കേസിൽ 46 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പെരിന്തൽ മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൻ  കോടതി ജഡ്ജി എസ്.സൂരജ് ആണ് ശിക്ഷ വിധിച്ചത്.
 
കൊളത്തൂർ പോലീസ് ഇൻസ്പെക്ടറായിരുന്ന എ സജിത്ത് ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ തനന്നൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

7 ദിവസം മുൻപേ മുന്നറിയിപ്പ് നൽകി, അവഗണിച്ചെന്ന് അമിത് ഷാ