Publish Date: Sun, 21 Jul 2024 (14:38 IST)
Updated Date: Sun, 21 Jul 2024 (14:40 IST)
വയനാട്: വീട്ടിൽ ഭാര്യ ഇല്ലാതിരുന്ന സമയത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 16 കാരിയായ മകളെ പീഡിപ്പിച്ചതിന് വയനാട് പടിഞ്ഞാറ സ്വദേശിയായ 40കാരനെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.
വയനാട് പുതുപ്പാടി സ്വദേശിനിയായ കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. സ്വന്തം വീട്ടില്‍ വെച്ച് ഭാര്യ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ മകളെ പീഡിപ്പിച്ചു എന്നാണ് പരാതി.
പീഡന വിവരം വിവരം അധ്യാപികയോട് പറഞ്ഞതിനെ തുടര്‍ന്ന് കൗണ്‍സിലിംഗ് നടത്തുകയും ചൈല്‍ഡ് ലൈനില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു. തുടർന്നാണ് പോക്‌സോ കേസ് ചുമത്തി താമരശ്ശേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് റിമാന്റ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.