Publish Date: Mon, 24 Jan 2022 (12:08 IST)
Updated Date: Mon, 24 Jan 2022 (12:10 IST)
പാമ്പാടി: പോക്സോ കേസിൽ പിതാവ് അറസ്റ്റിലായ വിവരം അറിഞ്ഞ മകൻ മനം നൊന്തു ജീവനൊടുക്കി. കോട്ടയം വെള്ളൂർ കാരയ്ക്കാമറ്റം പറമ്പിൽ അഖിൽ ഓമനക്കുട്ടൻ എന്ന 25 കാരനാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അഖിലിന്റെ പിതാവ് ഓമനക്കുട്ടൻ പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്. വീട്ടിലെ കിടപ്പുമുറിയിലാണ് അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
പാമ്പാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവന ക്കാരനായിരുന്നു അഖിൽ. മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അഖിലിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.