Publish Date: Tue, 02 May 2023 (19:21 IST)
Updated Date: Tue, 02 May 2023 (19:23 IST)
കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു. മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ സ്വദേശിയും ഇപ്പോൾ പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന ആളുമായ ഇഷാൻ നജീബ് എന്ന 22 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ വീഡിയോ കോൾ ചെയ്ത ശേഷം റെക്കോഡ് ചെയ്യുകയും പിന്നീട് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് ഇയാൾ പീഡപ്പിച്ചത്. ഇതിനൊപ്പം ഇയാൾ പെൺകുട്ടിയിൽ നിന്ന് 20000 രൂപയും തട്ടിയെടുത്തു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.