Publish Date: Sat, 29 Jul 2023 (19:33 IST)
Updated Date: Sat, 29 Jul 2023 (19:35 IST)
കൊല്ലം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം മര്ത്തിക്കുന്നു രമ്യ വിലാസത്തിൽ ഉല്ലാസ് എന്ന ഇരുപത്തിരണ്ടുകാരനാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
ഇരു വീട്ടുകാരും തമ്മിലുള്ള അടുപ്പം മുതലാക്കി പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും എത്തിച്ചു ഇയാൾ പീഡിപ്പിക്കുകയായിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് നടന്ന പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞു. തുടർന്നാണ് പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു പ്രതിയെ പിടികൂടിയത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്ത്വലിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.