Publish Date: Wed, 18 May 2022 (16:45 IST)
Updated Date: Wed, 18 May 2022 (16:47 IST)
തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയെ കൊച്ചിയിൽ നിന്ന് പോലീസ് പിടികൂടി. കന്യാകുമാരി തുത്തൂർ ഇരവിപുത്തൻതുറ വീട്ടിൽ ജെ.ജെഫ്രിൻ എന്ന പത്തൊമ്പതുകാരനാണ് പിടിയിലായത്.
കൊച്ചിയിലെ ഒരു മത്സ്യബന്ധന ബോട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ എന്ന വിവരം ലഭിച്ച പൂന്തുറ പോലീസ് കോസ്റ്റൽ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. തോപ്പുംപടിയിലെ മാതാ എന്ന ബോട്ടിലായിരുന്നു ഇയാൾ കഴിഞ്ഞത്.