നാലു വയസ്സുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ അമ്മയുടെ സുഹൃത്തായ പ്രതി അരുൺ ആനന്ദിന് 21 വർഷം തടവ്. 19 വർഷം കഠിന തടവും 2 വർഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇത് കൂടാതെ 3.8 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ 15 വർഷം കൊണ്ട് അനുവദിച്ചാൽ മതി.
ദേഹോപദ്രവം, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമം, 12 വയസിന് താഴെയുള്ള കുട്ടിയോട് ലൈംഗിക അതിക്രമം,ക്ഷകര്‍ത്വത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. നാലു വയസ്സുകാരന്റെ സഹോദരനായ 7 വയസ്സുകാരൻ പ്രതിയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
ഉറക്കത്തിൽ സോഫയിൽ മൂത്രമൊഴിച്ചതിനെ തുടർന്നാണ് കുട്ടിയെ അരുൺ മർദ്ദിച്ചത്. കുട്ടിയുടെ അമ്മയുടെ അസാന്നിധ്യത്തിലായിരുന്നു മർദ്ദനം.കുട്ടിയുടെ പിതാവിന്റെ മരണശേഷം അമ്മ പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു.
മൂത്ത സഹോദരൻ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു വയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നു പ്രതിക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.