Publish Date: Mon, 10 Oct 2022 (15:35 IST)
Updated Date: Mon, 10 Oct 2022 (15:38 IST)
ഹരിപ്പാട്: പോക്സോ കേസിൽ ടൂഷൻ സെന്റർ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി അനിൽ ജി.നായർ എന്ന 46 കാരനാണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്.
ഇയാൾ സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി അംഗമാണ്. ടൂഷനെത്തിയ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.