Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പോക്സോ കേസിൽ പെട്ട് അറസ്റ്റിലായി

പോക്സോ കേസ് പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും പോക്സോ കേസിൽ പെട്ട് അറസ്റ്റിലായി

എ കെ ജെ അയ്യര്‍

, തിങ്കള്‍, 23 ഓഗസ്റ്റ് 2021 (13:21 IST)
മലപ്പുറം: ലൈംഗികാതിക്രമത്തിന് പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും അടുത്ത പോക്സോ കേസിൽ അറസ്റ്റിലായി. തിരൂർ പറവണ്ണ ആലിം ചുവട് അമ്പലപ്പറമ്പിൽ നസിറുദ്ദീൻ എന്ന 47 കാരനാണ്‌  തിരൂർ പോലീസിന്റെ പിടിയിലായത്.

പതിമൂന്നുകാരിയായ പെൺകുട്ടിക്കെതിരെ ഒരു വർഷം മുമ്പ് ഇയാൾ നടത്തിയ ലൈംഗിക അതിക്രമത്തിൽ ഇയാൾക്കെതിരെ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ കുടുംബം പരാതി നൽകിയത്. അന്വേഷണത്തെ തുടർന്ന് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾ മറ്റൊരു പോക്സോ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയപ്പോഴാണ് പുതിയ അറസ്റ്റ്.

തിരൂർ പറവണ്ണ പ്രദേശത്തു ഇയാൾ വ്യാജ സിദ്ധൻ നടിച്ചു ചികിത്സ നടത്തിയിരുന്നു. പല സ്ഥലങ്ങളിലായി ഇയാൾ ആറ് വിവാഹം കഴിച്ചതായാണ് പോലീസ് വെളിപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പത്തുദിവസത്തിനിടെ കൂടിയത് 750 രൂപ