Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റ് പിടിയിൽ

Pocso Vellayil Kozhikode 
പോക്സോ വെള്ളയിൽ കോഴിക്കോട്

എ കെ ജെ അയ്യര്‍

, വ്യാഴം, 24 ഒക്‌ടോബര്‍ 2024 (20:20 IST)
കോഴിക്കോട് : ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച ഫിസിയോ തെറാപ്പിസ്റ്റായ 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റായ ബി. മഹേന്ദ്രൻ നായരാണ് വെള്ളയിൽ പോലീസ് പിടിയിലായത്.
 
കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പീഡനത്തിന് ഇരയായ യുവതിയെ സ്ഥിരമായി ഒരു ആരോഗ്യ പ്രവർത്തകയായിരുന്നു ചികിത്സിച്ചിരുന്നത്. ഇവർ തിരക്കിലായതിനാൽ മഹേന്ദ്രനായിരുന്നു പകരം എത്തിയത്. എന്നാൽ ചികിത്സയ്ക്കിടെ തന്നെ പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നൽകിയത്. സംദ്ധത്ത തുടർന്ന് ആരോഗ്യ മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
 
ഒളിവിൽ പോയ ഇയാൾ പിന്നീട് മുൻകൂർ ജാമ്യമെടുത്തിരുന്നു. അതിനാൽ പോലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോഡ് കണക്കിനു പ്ലാസ്റ്റിക് മാലിന്യം തള്ളിയ കട ഉടമയ്ക്ക് ഒരു ലക്ഷം രൂപാ പിഴ