Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വ്ലോഗർ അറസ്റ്റിൽ

Pocso Vlogger Vazhikkadavu
പോക്സോ വ്ലോഗർ വഴിക്കടവ്

എ കെ ജെ അയ്യര്‍

, ശനി, 1 മാര്‍ച്ച് 2025 (19:59 IST)
മലപ്പുറം: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച  യുവാവായ വ്ലോഗറെ പോലിസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് സ്വദേശി ചോയ്തല വീട്ടിൽ ജുനൈദ് ആണ് മലപ്പുറം പോലീസിൻ്റെ പിടിയിലായത്.
 
യുവതിയുമായി പരിചയപ്പെട്ട ജുനൈദ് പ്രണയത്തിലാവുകയും വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തോളം യുവതിയെ വിവിധ ലോഡ്ജുകളിലും മറ്റും എത്തിച്ചു പീഡിപ്പിക്കുകയും ആയിരുന്നു. ഇതിനിടെ യുവതിയുടെ നഗ്ന ചിത്രങ്ങൾ പകർത്തുകയും അവ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 
 
ചതി മനസ്സിലാക്കി സഹികെട്ട യുവതി പോലീസിൽ പരാതി നൽകിയതോടെ പ്രതി വിദേശത്തേക്കു കടക്കാൻ ശ്രമിച്ചു. അനേഷണം നടത്തിയ മലപ്പുറം പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ വിഷ്ണുവിൻ്റെ നേതൃത്വത്തിൽ ബംഗളൂരു വിമാനത്താവള പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമ വിദ്യാർത്ഥിയായ നവവധു തൂങ്ങി മരിച്ച നിലയിൽ