കോഴിക്കോട് : നിയമ വിദ്യാർത്ഥിയായ നവവധുവിനെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ കേശവ് നിവാസിൽ ഷാനിൻ്റെ ഭാര്യ ആർദ്ര (24) ആണ് തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. മരിച്ച ആർദ്ര ചേലിയ സ്വദേശിനിയാണ്. കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. ഫെബ്രുവരി രണ്ടാം തീയതിയായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളേജ് അവസാന വർഷ വിദ്യാർത്ഥിനിയാണ് ആർദ്ര. ഭർത്താവ് ഷാൻ വിദേശത്തേക്ക പോകാതിരിക്കെയാണ് സംഭവം നടന്നത്