വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ചു മരിച്ച സംഭവം; രണ്ട് ആണ്‍മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു
ആണ്‍മക്കള്‍ തിരിഞ്ഞുനോക്കിയില്ല ; വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ചു മരിച്ചു
വൃദ്ധ വീടിനുള്ളില്‍ ഉറുമ്പരിച്ച് മരിച്ച സംഭവത്തില്‍ രണ്ട് ആണ്‍മക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അസുമബീവി എന്ന 75 കാരിയായ മാതാവിനെ സംരക്ഷിച്ചില്ല എന്ന കുറ്റത്തിന് മക്കന്‍ സുബൈറിനെയും നാസറിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെളളിയാഴ്ച രാവിലെ മരിച്ച അസുമാ ബീവിയുടെ ഖബറടക്കത്തിന് തൊട്ടു പിന്നാലെ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. പുനലൂര്‍ നഗരസഭ നല്‍കിയ ഭുമിയിലെ വീട്ടില്‍ താമസിച്ച് വരികയായിരുന്നു അസുമബീവി. എന്നാല്‍ അസുഖബാധിതയായി കിടന്ന അസുമാബീവിയെ വ്യാഴാഴ്ച വാര്‍ഡ് കൗണ്‍സിലര്‍ കെ കനകമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇടയ്ക്കിടെ മക്കള്‍ക്കൊപ്പം പോയി താമസിച്ചിരുന്നു എങ്കിലും കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് മക്കളാല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇതോടെ മക്കള്‍ രണ്ടു പേരും ഉമ്മയെ നോക്കുകയോ വീട്ടില്‍ വന്ന് അന്വേഷിക്കുകയോ ചെയ്തിരുന്നില്ല.