Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

സർക്കാരിന്റെ നിലപാടിനോട് പ്രതിഷേധിച്ച് നിരോധനാജ്ഞ ലംഘിച്ചു; ബിജെപി നേതാക്കൾ ഉൾപ്പെടെ പത്ത് പേർ അറസ്‌റ്റിൽ

സർക്കാരിന്റെ നിലപാടിനോട് പ്രതിഷേധിച്ച് നിരോധനാജ്ഞ ലംഘിച്ചു; ബിജെപി നേതാക്കൾ ഉൾപ്പെടെ പത്ത് പേർ അറസ്‌റ്റിൽ

നിരോധനാജ്ഞ
, ശനി, 20 ഒക്‌ടോബര്‍ 2018 (15:11 IST)
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന് പത്ത് പേർ അറസ്‌റ്റിൽ. എ എൻ രാധാകൃഷ്ൺ, ജെ ആർ പത്മകുമാർ അന്നിവർ ഉൾപ്പെടെയുള്ള പത്ത് ബിജെപിക്കാരാണ് അറസ്റ്റിലായത്‍. വലിയ പൊലീസ് സുരക്ഷ മറി കടന്ന് ഇവര്‍‌ നിലയ്ക്കലില്‍ എത്തി മുഖ്യമന്ത്രിക്കെതിരെയും ദേവസ്വം മന്ത്രിക്കെതിരെയും മുദ്രവാക്യം മുഴക്കുകയായിരുന്നു. 
 
സംഭവം നടന്ന ഉടൻ തന്നെ പൊലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇവരെ നിലയ്ക്കല്‍ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയിരിക്കുന്നത്. കനത്ത പൊലീസ് ബന്തവസ് മറി കടന്ന് അറിയപ്പെടുന്ന ബിജെപി നേതാക്കള്‍ക്ക് നിലയ്ക്കലെത്തി നിയമം ലംഘിക്കാന്‍ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. 
 
സര്‍ക്കാരിന്‍റെ നിലപാടിനോടുള്ള പ്രതിഷേധാര്‍ഹമായാണ് തങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചതെന്നാണ് നേതാക്കള്‍ പറഞ്ഞു. നിയമം പരസ്യമായി ലംഘിച്ചുകൊണ്ടുളള പ്രതിഷേധമാണിതെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ദൃഢമായി ചേർത്ത് പിടിച്ച് ആലിംഗനം ചെയ്‌തു, ആ നിമിഷം ഭയപ്പെട്ടു പോയി’; അർജുനെതിരെയും മീ ടൂ ആരോപണവുമായി നടി