സ്ഥിതിഗതികള്‍ ശാന്തമല്ല; ശബരിമലയില്‍ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി
സ്ഥിതിഗതികള്‍ ശാന്തമല്ല; ശബരിമലയില്‍ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ല.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമല നട അടയ്‌ക്കുന്നതുവരെ നിരോധനാഞ്ജ തുടരുമെന്ന് ജില്ലാ കളക്‍ടര്‍ പിബി നൂഹ് വ്യക്തമാക്കി.
ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളില്‍ കൂടി നിരോധനാജ്ഞ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തില്‍ നിരോനാജ്ഞ പിന്‍വലിക്കാനാവില്ലെന്ന നിലപാടിലാണ് ജില്ലാ കളക്‍ടര്‍. നിലവിലെ സാഹചര്യത്തില്‍ നിരോധനാജ്ഞ നീട്ടണമെന്ന് വ്യക്തമാക്കിയുള്ള പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് കളക്‍ടറുടെ നടപടി.
ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും സംഘർഷാവസ്ഥ അക്രമങ്ങളും നില നില്‍ക്കുകയാണ്. സന്നിധാനത്തിന്‍റെ 30 കിലോമീറ്റർ ചുറ്റളവിലാണ് നിരോധനാജ്ഞയുള്ളത്.