Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആശിർനന്ദയുടെ മരണം, മുൻ പ്രിൻസിപ്പൽ അടക്കം 3 അധ്യാപകർക്കെതിരെ കേസ്

വൈകീട്ട് സ്‌കൂള്‍ വിട്ടെത്തിയ ആശിര്‍നന്ദയെ (14) രാത്രിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പാലക്കാട് വിദ്യാർത്ഥിനി മരണം,അധ്യാപകരെ പുറത്താക്കി,സ്കൂൾ പീഡനം കേസുകൾ,പ്രിൻസിപ്പലിനെ പുറത്താക്കി,Palakkad student death,Kerala school controversy,Principal dismissed Kerala,Teachers sacked Palakkad

അഭിറാം മനോഹർ

, ഞായര്‍, 3 ഓഗസ്റ്റ് 2025 (12:52 IST)
ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ 3 അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മുന്‍ പ്രിന്‍സിപ്പല്‍ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അര്‍ച്ചന എന്നിവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75മത്തെ വകുപ്പ് പ്രകാരം കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തത്. ജൂണ്‍ 23നാണ് ആശിര്‍നന്ദ ആത്മഹത്യ ചെയ്തത്.
 
മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ ക്ലാസ് മാറ്റിയിരുത്തുന്നതടക്കമുള്ള ശിക്ഷാനടപടികള്‍ നടത്തിയതില്‍ മനം നൊന്താണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ പരാതി. വൈകീട്ട് സ്‌കൂള്‍ വിട്ടെത്തിയ ആശിര്‍നന്ദയെ (14) രാത്രിയോടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെയാണ് കുടുംബം സ്‌കൂളിനെതിരെ ആരോപണവുമായി രംഗത്ത് വന്നത്. പരാതിയെ തുടര്‍ന്ന് വ്യാപക പ്രതിഷേധം നടന്നതിന് പിന്നാലെ പ്രിന്‍സിപ്പല്‍ അടക്കം 3 ജീവനക്കാരെ സ്‌കൂള്‍ മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Friendship Day Wishes in Malayalam: ഇന്ന് സൗഹൃദ ദിനം, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം