വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, ഇത് ഇരട്ടചങ്കൻ; സംഘപരിവാർ ഭീഷണിക്കിടെ പിണറായി ഇന്ന് മംഗളൂരുവിൽ
വരുമെന്ന് പറഞ്ഞാൽ വന്നിരിക്കും, ഇത് ഇരട്ടചങ്കൻ!
ബി ജെ പിയുടെയും സംഘപരിവാർ സംഘടനകളുടെയും ഭീഷണിക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മംഗളൂരുവിലെത്തും. മുഖ്യമന്ത്രിയെ തടയുമെന്ന് പ്രഖ്യാപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത മംഗളൂരുവില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രകടനം നടത്താനോ സംഘം ചേരാനോ ഹര്‍ത്താല്‍ നടത്താനോ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി
രാവിലെ 11നു വാർത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനവും സി പി എം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയുടെ ഉദ്ഘാടനവും പിണറായി നിർവഹിക്കും.
നേരത്തെ മംഗളൂരുവിലെത്തുന്ന പിണറായിയെ തടയുമെന്ന് സംഘപരിവാർ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. പിണറായി പങ്കെടുക്കുന്ന പരിപാടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വ്യക്തമാക്കിയിരുന്നു.
സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇവർ ഹർത്താലിനും ആഹ്വാനം നൽകിയിട്ടുണ്ട്. പിണറായിയെ തടയാനായി സംഘപരിവാര്‍ സംഘടനകള്‍ വലിയ ആസൂത്രണങ്ങളാണ് നടത്തിയിട്ടുള്ളത്. സംഘടിതമായി എത്തി തടയാനാണ് തീരുമാനം. ഇത് ചെറുക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊലീസ് പ്രതിരോധമൊരുക്കുന്നത്.