ഇനി ആളൂരിന്റെ സമയം, പൾസർ സുനിയ്ക്ക് വേണ്ടി ആളൂർ ഇന്ന് മുംബൈയിൽ നിന്നും വണ്ടി കയറും; പിന്നിൽ വൻ കൈകൾ?
പൾസർ സുനിയ്ക്ക് വേണ്ടി ആളൂരെത്തും; അത്ര വലിയവനോ സുനി?
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയ്ക്ക് വേണ്ടി കേസ് വാദിക്കാനെത്തുന്നത് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ബിജു ആന്റണി ആളൂർ. ഇതിനായി ഇന്ന് അദ്ദേഹം മുംബൈയിൽ നിന്നും കൊച്ചിയിലെത്തും. കേസ് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ മാത്രമേ തനിയ്ക്ക് അറിയത്തുള്ളുവെന്ന് ആളൂർ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
പള്‍സര്‍ സുനിയെകസ്റ്റഡിയില്‍ വേണമെന്ന് പൊലീസ്‌നാളെ കോടതിയില്‍ ആവശ്യപ്പെടും. പൊലീസിന്റെ ഈ ആവശ്യത്തെ കോടതിയില്‍ ശക്തമായി എതിര്‍ക്കുമെന്ന് ആളൂര്‍ പറഞ്ഞു. സൗമ്യ വധമുള്‍പ്പെടെ കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് ആളൂർ. ഇപ്പോൾ സുനിയ്ക്ക് വേണ്ടി വാദിക്കാൻ ആരാണ് ആളൂരിനെ ഏർപ്പെടുത്തിയതെന്നും വ്യക്തമല്ല.