Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോട്ടങ്ങളില്‍ പഴം, പച്ചക്കറി കൃഷി ജാഗ്രതയോടെ വേണമെന്ന് ഉമ്മന്‍ ചാണ്ടി

തോട്ടങ്ങളില്‍ പഴം, പച്ചക്കറി കൃഷി ജാഗ്രതയോടെ വേണമെന്ന് ഉമ്മന്‍ ചാണ്ടി

ശ്രീനു എസ്

, ശനി, 4 ജൂലൈ 2020 (17:46 IST)
തോട്ടങ്ങളില്‍ ഇടവിളയായി പഴംപച്ചക്കറി കൃഷി ചെയ്യാനുള്ള ഭൂപരിഷ്‌കരണത്തിലേക്ക്  ഇടതുപക്ഷം സജീവമായി കടക്കുമ്പോള്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളുടെ രണ്ടാംഘട്ടമാണ് അതെന്ന്   മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തോട്ടങ്ങളിലെ ചെറിയഭാഗം ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാമെന്നു യുഡിഎഫ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷത്തിരുന്ന് എല്ലാത്തിനെയും എതിര്‍ക്കുകയും  അധികാരത്തില്‍ വരുമ്പോള്‍ അവ നടപ്പാക്കുകയും ചെയ്യുന്ന സമീപനമാണ്  ഇടതുപക്ഷം ഇക്കാര്യത്തിലും സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
 
ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് യുഡിഎഫ് സര്‍ക്കാര്‍ തോട്ടങ്ങളിലെ തോട്ടവിളയില്ലാത്ത 5 ശതമാനം ഭൂമി  പുഷ്പകൃഷി, ഔഷധസസ്യ കൃഷി,  ഡയറിഫാം, ടൂറിസം  തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് രണ്ടു നിയമങ്ങള്‍ പാസാക്കുകയും ചട്ടങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. കേരള ഭൂപരിഷ്‌കരണ നിയമം രണ്ടാം ഭേദഗതി (2005, 2012 ) നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ 2013 മാര്‍ച്ച് 7ന് പുറപ്പെടുവിച്ചു.
 
പദ്ധതി നടപ്പാക്കുമ്പോള്‍ പ്രദേശത്തെ ആദിവാസി ആദിവാസിസമൂഹത്തിന്റെ ക്ഷേമംകൂടി പരിഗണിക്കുകയും ഇവര്‍ക്ക് ആവശ്യമായ വീട്, കുടിവെള്ളം, റോഡ്, തൊഴില്‍ തുടങ്ങിയവ ലഭ്യമാക്കുകയും വേണം. യുഡിഎഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഈ പദ്ധതി ചില തോട്ടങ്ങള്‍  നടപ്പാക്കുകുയും ചെയ്തു. പുതിയ നിര്‍ദേശവും തോട്ടം മേഖലയ്ക്ക് ഉണര്‍വ് നല്കുമെന്നു പ്രതീക്ഷിക്കുന്നു. അതേസമയം അതീവ ജാഗ്രതയോടെ വേണം ഇതു നടപ്പാക്കാനെന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധമുഖം സന്ദർശിയ്ക്കുന്ന ആദ്യ പ്രധാനമന്ത്രിയൊന്നുമല്ല മോദി: ചൈന കയ്യടക്കിയ ഭൂപ്രദേശം തിരിച്ചുപിടിയ്ക്കുകയാണ് വെല്ലുവിളി: എ കെ ആന്റണി