Select Your Language

Notifications

webdunia
webdunia
webdunia
webdunia

യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത് 1131 രഹസ്യവിവരങ്ങള്‍

യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ചത് 1131 രഹസ്യവിവരങ്ങള്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 നവം‌ബര്‍ 2022 (08:46 IST)
ഒക്ടോബര്‍ ആറുമുതല്‍ 31 വരെ യോദ്ധാവ് പദ്ധതി വഴി മയക്കുമരുന്നുമായി ബന്ധപ്പെട്ട് 1131 പേര്‍ പോലീസിന് രഹസ്യവിവരങ്ങള്‍ കൈമാറി. 
 
ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ് - 144 എണ്ണം. തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ നിന്ന് 104 ഉം ആലപ്പുഴയില്‍ നിന്ന് 76 ഉം വിവരങ്ങള്‍ ഇക്കാലയളവില്‍ പോലീസിന് ലഭിച്ചു.
 
മറ്റു ജില്ലകളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ എണ്ണം ചുവടെ:
തിരുവനന്തപുരം സിറ്റി - 54, കൊല്ലം സിറ്റി - 49, കൊല്ലം റൂറല്‍ 51, പത്തനംതിട്ട - 42, കോട്ടയം - 51, ഇടുക്കി - 34, എറണാകുളം സിറ്റി - 69, എറണാകുളം റൂറല്‍ - 74, തൃശൂര്‍ സിറ്റി - 60, തൃശൂര്‍ റൂറല്‍ - 39, പാലക്കാട് - 52, കോഴിക്കോട് സിറ്റി - 61, കോഴിക്കോട് റൂറല്‍ - 67, വയനാട് - 19, കണ്ണൂര്‍ സിറ്റി - 48, കണ്ണൂര്‍ റൂറല്‍ - 10, കാസര്‍ഗോഡ് - 27
 
ലഹരിപദാര്‍ത്ഥങ്ങളുടെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി പോലീസ് രൂപം നല്‍കിയ പദ്ധതിയാണ് യോദ്ധാവ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ്, വോയിസ് എന്നിവയായി 99959 66666 എന്ന വാട്‌സ്ആപ്പ് നമ്പരിലൂടെ പോലീസിന് കൈമാറാം. മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങള്‍ സ്വകാര്യമായി പങ്കുവെയ്ക്കാനാകുന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആണിത്. ഈ നമ്പറിലേയ്ക്ക് വിളിച്ചുസംസാരിക്കാനാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് തേനിച്ചകളുടെ കുത്തേറ്റ് 14കാരി മരിച്ച സംഭവം; പത്തുലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍