Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, തീരദേശത്ത് ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത, തീരദേശത്ത് ജാഗ്രതാ നിർദേശം
, ബുധന്‍, 28 ജൂണ്‍ 2023 (11:42 IST)
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെങ്കിലും ഇന്നലത്തെ അത്രയും മഴയ്ക്ക് സാധ്യതയില്ല. അതിനാൽ തന്നെ ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
 
അതേസമയം കാലവർഷം ശക്തമായതിന് തുടർന്ന് ശക്തമായ മഴയാണ് ഇന്നലെ കണ്ണൂരിൽ ലഭിച്ചത്. ഇന്നലെ മൂന്ന് മണിക്കൂറിലേറെ നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ പല ഭാഗങ്ങളിലും വെള്ളം കയറി.കണ്ണൂർ മട്ടന്നൂരിൽ വിമാനത്താവള പരിസരത്ത് നാല് വീടുകളിൽ വെള്ളം കയറി. വിമാനത്താവള പരിസരത്ത് വൈകീട്ട് 4 മണി മുതൽ കനത്ത് മഴയാണ് ലഭിച്ചത്. ഇത് രാത്രി 7 മണിക് ശേഷവും തുടർന്നിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു