Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി

തോക്ക് വൃത്തിയാക്കുന്നതിനിടയാണ് വെടിപൊട്ടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Police officer accidentally shoots gun

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 14 ജൂലൈ 2025 (15:36 IST)
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ കൈയിലെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി. ആയുധങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടയാണ് വെടിപൊട്ടിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
 
അപകടം ഉണ്ടാവാതിരിക്കാന്‍ തോക്ക് നിലത്തേക്ക് ചൂണ്ടിയാണ് വൃത്തിയാക്കാറുള്ളത്. ഇങ്ങനെ ചെയ്തിരുന്നതിനാല്‍ വെടിയുണ്ട തറയിലാണ് പതിച്ചത്. സംഭവത്തില്‍ ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള ഡെപ്യൂട്ടി കമാന്‍ഡ് അന്വേഷണം ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Rain Alert: ഇരട്ട ന്യൂനമർദ്ദം, സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, ഓറഞ്ച്, യെല്ലോ അലർട്ടുകൾ അറിയാം