Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തി കൊറിയന്‍ യുവതി; ഇമിഗ്രേഷന്‍ വകുപ്പിന് കത്തയച്ച് പോലീസ്

ഈ സ്ത്രീ ക്ഷേത്രത്തില്‍ എത്തിയതായി ഫോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Korean woman flies drone

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 29 മെയ് 2025 (18:48 IST)
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്ളോഗര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ വിവരങ്ങള്‍ തേടി പോലീസ് ഇമിഗ്രേഷന്‍ വകുപ്പിന് കത്തയച്ചു. ഈ സ്ത്രീ ക്ഷേത്രത്തില്‍ എത്തിയതായി ഫോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
 
ഏപ്രില്‍ 10 നാണ് ക്ഷേത്രത്തിലെ നിരോധിത പ്രദേശത്ത് കൊറിയന്‍ യുവതി ഡ്രോണ്‍ പറത്തിയത്. ഇത് ക്ഷേത്ര അധികൃതരുടെയും പോലീസിന്റെയും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പിന്നീട് സ്ത്രീ ഒരു കൊറിയന്‍ വ്‌ലോഗറാണെന്ന് തിരിച്ചറിഞ്ഞു. അവര്‍ ഇപ്പോള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഫോര്‍ട്ട് പോലീസ് ഇമിഗ്രേഷന്‍ വകുപ്പിന് കത്തെഴുതിയിട്ടുണ്ട്. 
 
യുവതി ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസിന് വിവരം ലഭിച്ചു. ഉത്സവ സമയത്താണ് ഇവര്‍ ഡ്രോണ്‍ പറത്തിയത്. ഡ്രോണ്‍ പറത്തിയതിന് പിന്നിലുള്ള അവരുടെ ഉദ്ദേശ്യം അറിയാന്‍ കഴിഞ്ഞിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും