Select Your Language

Notifications

webdunia
webdunia
webdunia
webdunia

രഹ്‌ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്, മുന്‍‌കൂര്‍ ജാമ്യമെടുക്കില്ലെന്ന് ഭര്‍ത്താവ്

രഹ്‌ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്, മുന്‍‌കൂര്‍ ജാമ്യമെടുക്കില്ലെന്ന് ഭര്‍ത്താവ്

സുബിന്‍ ജോഷി

കൊച്ചി , വ്യാഴം, 25 ജൂണ്‍ 2020 (17:46 IST)
ആക്‍ടിവിസ്റ്റ് രഹ്‌ന ഫാത്തിമയുടെ വീട്ടിൽ പൊലീസ് റെയ്ഡ്. പനമ്പള്ളിനഗറിലെ വീട്ടിലാണ് ഉച്ചയോടെ പൊലീസ് റെയ്‌ഡ് നടത്തിയത്. നഗ്നശരീരത്തിൽ മക്കളെക്കൊണ്ട് പെയിന്‍റിംഗ് ചെയ്യിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് പൊലീസ് റെയ്‌ഡ് നടത്തിയത്. കുട്ടികളുടെ പെയിന്റിങ് ബ്രഷും ചായങ്ങളും ലാപ്ടോപും പൊലീസ് കസ്റ്റഡിയിലെടുത്തു.
 
റെയ്‌ഡ് നടക്കുമ്പോള്‍ രഹ്‌ന ഫാത്തിമ വീട്ടില്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട് ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് രഹ്‌നയുള്ളത്. തീവ്രവാദികളുടെ വീട് റെയ്‌ഡ് ചെയ്യുന്നതുപോലെയാണ് പൊലീസ് പെരുമാറിയതെന്ന് രഹ്‌നയുടെ ഭര്‍ത്താവ് മനോജ് ശ്രീധര്‍ പറഞ്ഞു.
 
രഹ്‌നയുടെ ശരീരത്തെ ഒരു വിഭാഗം ആളുകള്‍ ഭയക്കുന്നതായും നഗ്‌നതയിലല്ല കാണുന്ന ആളുകളുടെ കണ്ണിലാണ് അശ്ലീലമെന്നും മനോജ് പ്രതികരിച്ചു. കുറ്റമൊന്നും ചെയ്‌തിട്ടില്ലാത്തതിനാല്‍ മുന്‍‌കൂര്‍ ജാമ്യമെടുക്കാന്‍ ആലോചിച്ചിട്ടില്ലെന്നും മനോജ് ശ്രീധര്‍ വ്യക്‍തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലുദിവസത്തിനിടെ ഇടുക്കിയില്‍ എത്തിയത് 55പ്രവാസികള്‍