Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീനിയോറിറ്റി തര്‍ക്കം: വനിതാ എസ്ഐമാര്‍ തമ്മില്‍ കയ്യാങ്കളി

സീനിയോറിറ്റി തര്‍ക്കം: വനിതാ എസ്ഐമാര്‍ തമ്മില്‍ കയ്യാങ്കളി

എ കെ ജെ അയ്യര്‍

, ബുധന്‍, 4 ഓഗസ്റ്റ് 2021 (21:40 IST)
കൊട്ടാരക്കര: പോലീസ് സേനയിലെ സീനിയോറിറ്റി തര്‍ക്കം ഒടുവില്‍ വനിതാ എസ്.ഐ മാര്‍ തമ്മില്‍ കയ്യാങ്കളിയില്‍ അവസാനിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ കൈക്കു പരുക്കേറ്റ ഒരു എസ്. ഐ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തി.
 
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കൊട്ടാരക്കര പോലീസ് വനിതാ സെല്ലില്‍ ഈ സംഭവം അരങ്ങേറിയത്. സീനിയോറിറ്റി സംബന്ധമായ തര്‍ക്കം നേരത്തെ തന്നെ നിലനില്‍ക്കുന്നത്. തര്‍ക്കം കഴിഞ്ഞ ദിവസം ഈ രീതിയില്‍ കലാശിച്ചു എന്നേയുള്ളു.
 
ഈ സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പി കെ.ബി.രവി സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി യോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹ വിരുന്നിന് പങ്കെടുത്ത 16 പേര്‍ മിന്നലേറ്റ് മരിച്ചു