Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്‌ത്രീയ്‌ക്കെതിരെ വധഭീഷണി; വൈദികന്റെ സഹോദരനെതിരെ കേസെടുത്തു

കോട്ടയം , ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (12:17 IST)
ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരാതി നൽകിയ കന്യാസ്‌ത്രീയ്‌ക്ക് വധഭീഷണിയുണ്ടെന്ന പരാതിയിൽ പൊലീസ് കേസെടുത്തു.  ജലന്ധർ രൂപതയിലെ വൈദികൻ ഫാദർ ലോറൻസ് ചാട്ടുപ്പറമ്പിലിന്റെ സഹോദരന്‍ തോമസിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 
 
കന്യാസ്ത്രീ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ബ്രേക്ക് അഴിച്ചുവിടാനും ടയറിന്റെ കാറ്റ് അഴിച്ചു വിടാനും മഠത്തിലെ ജീവനക്കാരന് തോമസ് നിർദ്ദേശം നൽകിയിരുന്നു. കൂടാതെ കന്യാസ്‌ത്രീ പുറത്തിറങ്ങുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അറിയിക്കാൻ തന്നെ ഏൽപ്പിച്ചിരുന്നെന്നും മഠത്തിലെ ജീവനക്കാരൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീ പരാതി നല്‍കിയത്.
 
കന്യാസ്ത്രീയുടെ സഹോദരി ഇന്നലെ കാലടി പോലീസ് സ്റ്റേഷനിൽ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് മറ്റൊരു കേസ് കൂടി തോമസിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തന്നെയും മകനെയും തോമസ് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് കന്യാസ്‌ത്രീയുടെ സഹോദരിയുടെ പരാതി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒന്നിച്ചു ജീവിക്കാനുള്ള യുവതികളുടെ തീരുമാനത്തെ ശരിവച്ച് ഹൈക്കോടതി