Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒന്നിച്ചു ജീവിക്കാനുള്ള യുവതികളുടെ തീരുമാനത്തെ ശരിവച്ച് ഹൈക്കോടതി

ഒന്നിച്ചു ജീവിക്കാനുള്ള യുവതികളുടെ തീരുമാനത്തെ ശരിവച്ച് ഹൈക്കോടതി
, ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (12:13 IST)
കൊച്ചി: പങ്കാളിയായ യുവതിയെ വീട്ടുകാർ തടഞ്ഞുവച്ചതായ ഹേബിയസ് കോർപ്പസ് ഹർജിയിൽ യുവതികൾക്ക് ഒരുമിച്ച് ജീവിക്കാൻ അനുവാദം നൽകി ഹൈക്കോടതി. തന്റെ പങ്കാളിയായ യുവതിയെ വീട്ടുകർ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണ് എന്ന് ചൂണ്ടിക്കട്ടി കൊല്ലം സ്വദേശിനിയായ യുവതി നൽകിയ ഹേബിയസ് ഹർജിയിൻ കോർപ്പസ് ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 
 
സ്വവർഗാനുരാഗം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് യുവതി ഹർജി നൽകിയത്. തങ്ങൾക്ക് വേർപിരിയാനാവില്ലെന്നും യുവതി കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശ പ്രകാരം പങ്കാളിയാ യുവതിയെ ബന്ധുക്കൾ ഹാജരാക്കിയതോടെ യുവതികളുടെ ഇഷടമനുസരിച്ച് തീരുമാനിക്കാം എന്ന് കോടതി വിധി പ്രഖ്യാപിച്ചു. 
 
നേരത്തെ യുവതി വീടുവിട്ടിറങ്ങി യുവതിയോടൊപ്പം താമസിക്കാൻ തീരുമാനിച്ചതോടെ വീട്ടുകാരുടെ നിർദേശപ്രകാരം യുവതിയെ പൊലീസ് പിടികൂടി നെയ്യാറ്റിൻ‌കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജാരാക്കിയിരുന്നു. കോടതി യുവതിയെ സ്വന്തന്ത്രമായി വീട്ടിരുന്നെങ്കിലും, വീട്ടുകാർ യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോവുകയും. മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇതോടെയാണ് പങ്കാളിയായ യുവതി ഹൈക്കോടതിയെ സമീപിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലഭാസ്കറിന്‍റെ നില അതീവഗുരുതരം, തലയിലും നട്ടെല്ലിനും മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍; ഭാര്യ ലക്ഷ്മിക്കും ശസ്ത്രക്രിയ; മകള്‍ തേജസ്വി മരിച്ചത് മൂക്കിനേറ്റ പരുക്ക് കാരണം