Publish Date: Wed, 19 Apr 2023 (18:22 IST)
Updated Date: Wed, 19 Apr 2023 (18:01 IST)
പത്തനംതിട്ട: ശബരിമല തീർത്ഥാടന കാലത്തു കരാറുകാരിൽ നിന്നും കച്ചവടക്കാരിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തിൽ പമ്പ പോലീസ് സ്റ്റേഷനിലെ നാല് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. എ.എസ്.ഐ ഉൾപ്പെടെയുള്ള നാല് പൊലീസുകാരെ സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ഡി.ഐ.ജി ആർ.നിഷാന്തിനിയാണ് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയത്.
എ.എസ്.ഐമാരായ മാനുവൽ, അജി ജോസ്, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സൂരജ് സി.മാത്യു, അഭിലാഷ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. മാനുവലിനെ റാന്നിയിലേക്കും സൂരജിനെ അടൂരിക്കും അജി ജോസിനെ തിരുവല്ലയിലേക്കും മാറ്റിയപ്പോൾ അഭിലാഷിനെ കീഴ്വായ്പൂരിലേക്കാണ് മാറ്റിയത്. സമാനമായ രീതിയിലുള്ള പണപ്പിരിവിനെ കുറിച്ച് വ്യാപക ആക്ഷേപം ഉയർന്നതോടെയാണ് അന്വേഷണം നടത്തി ശിക്ഷാ നടപടി കൈക്കൊണ്ടത്.