‘ആശങ്ക വേണ്ട, കോട്ടയം കുഞ്ഞച്ചൻ തിരിച്ചുവരിക തന്നെ ചെയ്യും‘

തിങ്കള്‍, 18 ഫെബ്രുവരി 2019 (17:16 IST)
പ്രേക്ഷകർ നെഞ്ചിലേറ്റിയ മമ്മുട്ടി കഥാപാത്രങ്ങളിൽ പ്രഥമ സ്ഥാനമാണ് കോട്ടയം കുഞ്ഞച്ചന്. ആ കഥാപാത്രം രണ്ടാമതു മമ്മൂട്ടിയിലൂടെ ജന്മമെടുക്കുന്നു എന്ന വാർത്ത വലിയ ആവേശത്തോടെയാണ് മമ്മൂട്ടി ആരാധകരും മലയാള സിനിമാ പ്രേക്ഷകരും സ്വീകരിച്ചത്.
 
ആട് സിനിമലളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായ മിഥുൻ മാനുവൽ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം പതിപ്പ് സംവിധാനം ചെയ്യുന്നത്. ആട്‌ 2 സിനിമയുടെ നൂറാം ദിനാഘോഷ ചടങ്ങിൽ മമ്മൂട്ടിയുടെ സാനിധ്യത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവ് പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടായിരുന്നു ഈ പ്രഖ്യാപനം.
 
എന്നാൽ കുറച്ചുകാലമായി സിനിമയെക്കുറിച്ച് സംസാരം ഒന്നുമിലാതായതോടെ സിനിമ ഉപേക്ഷിച്ചോ എന്നായി പ്രേക്ഷകർ. ഇപ്പോഴിത ഇത്തരം ആശങ്കകൾക്ക് മറുപടിയുമായി സിന്മയുടെ സംവിധയകൻ മിഥുൻ മാനുവൽ തോമസ് രംഗത്തെത്തിയിരിക്കുകയാണ്. കോട്ടയം കുഞ്ഞച്ചൻ തിരിച്ചു വരുമെന്നും സിനിമയുടെ തിരക്കഥ പൂർത്തിയാകുന്നതേയൊള്ളു എന്നും മിഥുൻ മാനുവൽ പറഞ്ഞു. 
 
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമ്മിക്കുന്നത്. സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യ സിനിമയുടെ അണിയറ പ്രവർത്തകർ എതിർപ്പുമായി വനിരുന്നു എങ്കിലും. ഇത് പരിഹരിഹരിക്കപ്പെട്ടിരുനു. ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമ 1990ലെ മലായാള സിനിമയിലെ വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. മുട്ടത്തുവർക്കിയുടെ കഥയെ അടിസ്ഥാനമാക്കി ഡെന്നിസ് ജോസഫാണ് സിനിമക്ക് തിരക്കഥ ഒരുക്കിയത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സ്വന്തം അഭിനയത്തെക്കുറിച്ച് ദിലീഷ് പോത്തന് പറയാനുള്ളത് ഇതാണ് !