മുഖ്യമന്ത്രിയോടൊപ്പം കരിപ്പൂര്‍ വിമാന ദുരന്ത സ്ഥലം സന്ദര്‍ശിച്ച സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിയ്ക്കാന്‍ നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ നിന്നും സ്പീക്കര്‍ വിട്ടു നില്‍ക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനാപകടസ്ഥലം സന്ദര്‍ശിച്ചപി.കെ.കുഞ്ഞാലിക്കുട്ടി എം.പി, ഇ റ്റി മുഹമദ് ബഷീര്‍, പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. മന്ത്രി എസി മൊയ്തീനും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശ്ശൂരില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തും.