Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോളിംഗ് ഉദ്യോഗസ്ഥൻ മദ്യപിച്ചുവെന്ന് സംശയമായതോടെ പൊലീസിന് കൈമാറി

പോളിംഗ് ഉദ്യോഗസ്ഥൻ മദ്യപിച്ചുവെന്ന് സംശയമായതോടെ  പൊലീസിന് കൈമാറി

എ കെ ജെ അയ്യർ

, വ്യാഴം, 25 ഏപ്രില്‍ 2024 (17:24 IST)
പത്തനംതിട്ട:  വെള്ളിയാഴ്ച നടക്കുന്ന ലോക്സഭാ പോളിങ് ഡ്യൂട്ടിക്ക് വന്ന അദ്ധ്യാപകൻ മദ്യപിച്ചുവെന്ന സംശയത്തെ തുടർന്ന് അദ്ദേഹത്തെ ഉപവരണാധികാരി പൊലീസിന് കൈമാറി.  എന്നാൽ പൊലീസ് നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടെങ്കിലും മെഡിക്കൽ പരിശോധന നടത്തിയില്ല.
 
എന്നാൽ  താൻ കഴിഞ്ഞ ദിവസം  മദ്യപിച്ചതാണെന്നും കെട്ടിറങ്ങിയിട്ടില്ലെന്നും ആണ് അദ്ധ്യാപകന്റെ സാക്ഷ്യപത്രം. തുടർന്ന് ഇദ്ദേഹത്തെ ഡ്യൂട്ടി റിസർവിലേക്ക് മാറ്റിയിട്ടുണ്ട്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം തുടർ നടപടിയുണ്ടാകും എന്നാണറിയുന്നത്.
 
പത്തനംതിട്ട ജില്ലയിലെ റാന്നി നിയോജകമണ്ഡലത്തിലെ ഒരു സ്‌കൂളിൽ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് സ്വദേശിയായ അദ്ധ്യാപകനാണ് ഇദ്ദേഹം.  ആറന്മുള നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായ മൈലപ്ര മൗണ്ട് ബഥനിയിൽ നിന്ന് ഉപവരണാധികാരിയാണ് ഇദ്ദേഹത്തെ പൊലീസിന് കൈമാറിയത്. വ്യാഴാഴ്ച രാവിലെ കൃത്യസമയത്ത് തന്നെ ഇദ്ദേഹം പോളിങ് സാമഗ്രികൾ ഏറ്റുവാങ്ങാൻ എത്തിയിരുന്നു. മദ്യത്തിന്റെ രൂക്ഷഗന്ധം വന്നതിനെ തുടർന്നാണ് സംശയം തോന്നി പൊലീസിന് കൈമാറിയത് എന്നാണ് റിപ്പോർട്ട്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍പൂരത്തിനിടെ വിദേശ വ്‌ളോഗര്‍മാരായ യുവാവിനും യുവതിക്കുമെതിരെ ലൈംഗികാതിക്രമം, യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു