Webdunia - Bharat's app for daily news and videos

Install App

അറുപതുകാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം

എ കെ ജെ അയ്യര്‍
ചൊവ്വ, 9 ഫെബ്രുവരി 2021 (16:51 IST)
പൂയപ്പള്ളി:അറുപതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി പറണ്ടയില്‍ ചരുവിള വീട്ടില്‍ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഇവര്‍ ബധിരയും മൂകയുമായ സഹോദരി പൊട്ടിച്ചിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.
 
നേരം വെളുത്തിട്ടും ശാന്ത ഉണരാത്തതിനാല്‍ പൊട്ടിച്ചി അയല്‍ക്കാരെ കൂട്ടിക്കൊണ്ടുവന്നു കാണിക്കുകയായിരുന്നു. അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. ശാന്തയുടെ തലയുടെ പിന്നിലും കൈയിലും ആഴത്തില്‍ മുറിവുകള്‍ കണ്ടെത്തി. ശരീരത്തില്‍ നിരവധി ചെറിയ പാട്ടുകളും ചതവുകളും ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കൂലി വേല ചെയ്തു ജീവിച്ചിരുന്ന ഇവര്‍ അടുത്തിടെ ആക്രി പെറുക്കിവിടാന്‍ ജീവിക്കുന്നത്.
 
കഴിഞ്ഞ ദിവസം ഇവര്‍ പുനലൂരിലേക്ക് പോയെന്നും തിരികെ വന്നപ്പോള്‍ സ്ഥലത്തെ തെങ്ങുകയറ്റ തൊഴിലാളിയും ഉണ്ടായിരുന്നു എന്നും അറിയാന്‍ കഴിഞ്ഞു. രാത്രി വൈകി ഇവരുടെ വീട്ടില്‍ നിന്നും ബഹളം കേട്ടിരുന്നതായും അയല്‍ക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇവരുടെ മരണം കൊലപാതകം ആണെന്നാണ് ആരോപണം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments