ഹര്‍ത്താല്‍: സംസ്ഥാനത്ത് പരക്കെ അക്രമം അഴിച്ചുവിട്ട് പോപ്പുലര്‍ ഫ്രണ്ട്, പൊതുജനം വലയുന്നു
കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു
Publish Date: Fri, 23 Sep 2022 (08:09 IST)
Updated Date: Fri, 23 Sep 2022 (08:14 IST)
സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പരക്കെ അക്രമം. ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണിനു പരുക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ അടക്കം തടയുന്നുണ്ട്.
രേണുക വേണു
Publish Date: Fri, 23 Sep 2022 (08:09 IST)
Updated Date: Fri, 23 Sep 2022 (08:14 IST)