Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ഒട്ടിച്ചതിനു 'മായാവി' ബസ് കസ്റ്റഡിയിലെടുത്തു

Porn site sticker in Mayavi Bus
, ചൊവ്വ, 11 ജൂലൈ 2023 (15:18 IST)
നിരോധിത പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ പതിച്ച സ്വകാര്യ ബസ് ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂര്‍-കുറ്റിപ്പുറം റൂട്ടില്‍ ഓടുന്ന മായാവി ബസാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റിക്കര്‍ നിര്‍മിച്ചത് പെരുമ്പാവൂരിലാണെന്നും പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ആണെന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. 
 
തൃശൂര്‍-കുറ്റിപ്പുറം-കൊടുങ്ങല്ലൂര്‍ റൂട്ടിലാണ് മായാവി ബസ് സര്‍വീസ് നടത്തുന്നത്. ബസില്‍ പോണ്‍ സൈറ്റിന്റെ സ്റ്റിക്കര്‍ ഉണ്ടെന്ന് നേരത്തെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സ്റ്റിക്കര്‍ നീക്കി സ്റ്റേഷനിലെത്തിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ തന്നെ സ്റ്റിക്കര്‍ നീക്കിയ ശേഷം എത്തിക്കുകയായിരുന്നു. ബസുടമയായ കൊടുങ്ങല്ലൂര്‍ സ്വദേശിയോട് സ്റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. 
 
കഴിഞ്ഞ ദിവസം ബസ് പണിക്കായി പെരുമ്പാവൂരിലെ വര്‍ക്ഷോപ്പില്‍ എത്തിച്ചിരുന്നു. അവിടുത്തെ ജീവനക്കാരായിരിക്കും ഇത്തരത്തില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതെന്നാണ് ബസ് ജീവനക്കാര്‍ നല്‍കിയ മൊഴി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിമ്മില്‍ വര്‍ക്ക് ഔട്ട് കഴിഞ്ഞ് തിരികെയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു