Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിമ്മില്‍ വര്‍ക്ക് ഔട്ട് കഴിഞ്ഞ് തിരികെയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Heart Attack in Young

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 11 ജൂലൈ 2023 (14:17 IST)
ജിമ്മില്‍ വര്‍ക്ക് ഔട്ട് കഴിഞ്ഞ് തിരികെയെത്തിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം. ബാലപേട്ട് സ്വദേശിയായ 31കാരനായ ശ്രീധറാണ് മരിച്ചത്. തിരിച്ചെത്തിയ യുവാവിന് അസ്വസ്ഥതകള്‍ ഉണ്ടാകുകയും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
കുറച്ച് നാള്‍ മുമ്പ് ഒരു വാഹനാപകടത്തില്‍ ശ്രീധറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവായ രാധ കിഷോറിന്റെ മകനാണ് ശ്രീധര്‍. കഴിഞ്ഞ ഞായറാഴ്ച തന്റെ സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തില്‍ ശ്രീധര്‍ പങ്കെടുത്തിരുന്നെന്നും അന്ന് പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിപ്പൂരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് കലാപമെന്ന പരാമര്‍ശം, ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി