Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമൂഹ മാധ്യമങ്ങളിലൂടെ അശ്‌ളീല സന്ദേശം: യുവാവ് അറസ്റ്റില്‍

സമൂഹ മാധ്യമങ്ങളിലൂടെ അശ്‌ളീല സന്ദേശം: യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, ബുധന്‍, 14 ജൂലൈ 2021 (12:30 IST)
ശക്തികുളങ്ങര: സമൂഹ മാധ്യമങ്ങളിലൂടെ പെണ്‍കുട്ടികള്‍ക്ക് അശ്‌ളീല സന്ദേശം അയച്ച യുവാവ് അറസ്റ്റിലായി. തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ അനുഗ്രഹ ഹൈബാസ് ബില്‍ഡിംഗില്‍ താമസം സംഗീത കുമാര്‍ എന്ന 25 കാരണാണ് ശക്തികുളങ്ങര പോലീസിന്റെ വലയിലായത്.
 
കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ഇയാള്‍ ബിരുദ വിദ്യാര്‍ഥിനിക്കും സഹോദരിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിക്കും സമൂഹ മാധ്യമം വഴി അശ്‌ളീല സന്ദേശം അയച്ചു. എന്നാല്‍ കുട്ടികള്‍ ഇയാളുടെ അക്കവുണ്ട് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് ഇയാള്‍ വ്യാജ അക്കവുണ്ട് വഴി സന്ദേശം അയയ്ക്കാന്‍ തുടങ്ങി. ഇതോടെ കുട്ടികളുടെ മാതാവ് സൈബര്‍ പോലീസില്‍ പരാതി നല്‍കി. എങ്കിലും നടപടി ഉണ്ടായില്ല.
 
തുടര്‍ന്ന് സഹികെട്ട കുട്ടികളുടെ മാതാവ് കഴിഞ്ഞ ഒമ്പതാം തീയതി പോലീസ് കമ്മീഷണര്‍ ഓഫീസിനടുത്തുള്ള റയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുഴഞ്ഞു വീണ മാതാവിനെ ജില്ലാ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനൊപ്പം പ്രതിയെ പിടികൂടാമെന്നു ഉറപ്പും നല്‍കി. തുടര്‍ന്ന് ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ യു.ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂരില്‍ നടത്തിയ പരിശോധനയില്‍ ഇയാളെ പിടികൂടി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം