Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹാർബറുകളിൽ നടത്തിയ കൂട്ട പരിശോധനയിൽ 77 പേർക്ക് കോവിഡ്

എ കെ ജെ അയ്യര്‍

, തിങ്കള്‍, 24 മെയ് 2021 (20:35 IST)
കൊല്ലം: തുറമുഖങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകിയതോടെ കൊല്ലം ജില്ലയിലെ ഹാർബറുകളിൽ ജോലിക്കെതിരെ മത്സ്യ തൊഴിലാളികൾക്കിടയിൽ വ്യാപകമായി ഒറ്റ ദിവസം നടത്തിയ പരിശോധനയിൽ 77 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ശക്തികുളങ്ങര, അഴീക്കൽ മേഖലകളിലാണ് പരിശോധന നടത്തിയത്. ശക്തികുളങ്ങര, കാവനാട് പ്രദേശങ്ങളിൽ നടത്തിയ 1200 പരിശോധനകളിൽ 50 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനൊപ്പം അഴീക്കലിൽ 2800 പേരെ പരിശോധിച്ചപ്പോൾ 27 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ഹാർബറുകളിൽ സ്ഥിരമായി പ്രവേശിക്കുന്നവർക്ക് പാസ് ലഭിക്കാനായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനാണ് കൂട്ട പരിശോധന നടത്തിയത്. പോസിറ്റീവ് ആയ മുഴുവൻ പേരുടെയും പട്ടിക സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.

ഇതിനിടെ രണ്ട് പേർ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയെങ്കിലും ആരോഗ്യ വകുപ്പ് അധികാരികൾ നടത്തിയ പരിശോധനയിൽ ഇവരെ പിടികൂടി. ജില്ലയിലെ അഴീക്കൽ, തങ്കശേരി, ശക്തികുളങ്ങര ഹാർബറുകളാണ് നിയന്ത്രണങ്ങളോടെ പ്രവർത്തന അനുമതി ലഭിച്ചത്. അതെ സമയം നീണ്ടകര ഹാർബറിന് ഇതുവരെ പ്രവർത്തനാനുമതി നൽകിയിട്ടില്ല.
Harbour, Covid, Sakthikulangara
ഹാർബർ, കോവിഡ്, ശക്തികുളങ്ങര

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയുടെ മാല പൊട്ടിച്ചോടിയ ആളെ പോലീസ് ഓടിച്ചിട്ടുപിടിച്ചു