Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളക്കുപ്പി പോലെ കൊണ്ടുനടക്കാം, കുഞ്ഞന്‍ ഓക്സിജന്‍ സിലിണ്ടര്‍ കേരളത്തില്‍ !

വെള്ളക്കുപ്പി പോലെ കൊണ്ടുനടക്കാം, കുഞ്ഞന്‍ ഓക്സിജന്‍ സിലിണ്ടര്‍ കേരളത്തില്‍ !
, ചൊവ്വ, 25 മെയ് 2021 (11:15 IST)
കൈയില്‍ കൊണ്ടുനടക്കാവുന്ന ഓക്‌സിജന്‍ ബോട്ടില്‍ കേരളത്തിലും. കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ പിന്തുണ അത്യാവശ്യമായി വരുന്ന സാഹചര്യത്തിലാണ് പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിപണിയിലെത്തുന്നത്. കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമാണ് പത്ത് ലിറ്റര്‍ അടങ്ങിയ പോര്‍ട്ടബിള്‍ ഓക്‌സിജന്‍ സിലിണ്ടര്‍ അവതരിപ്പിച്ചിരിക്കുന്നത്. 'ഓക്‌സി സെക്യൂ ബൂസ്റ്റര്‍' എന്നാണ് ഓക്‌സിജന്‍ സിലിണ്ടറിന്റെ പേര്. 
 
ശ്വാസ സംബന്ധമായ പ്രശ്നമുള്ളവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാവുന്ന വിധമാണ് മൈക്രോ സിലിണ്ടറിന്റെ നിര്‍മാണം. പത്ത് ലിറ്റര്‍ ഓക്സിജന്‍ അടങ്ങുന്ന സിലിണ്ടറിന്റെ ഭാരം 150 ഗ്രാമാണ്. ഒരു സിലിണ്ടര്‍ ഉപയോഗിച്ച് 225 തവണ ശ്വാസം സ്വീകരിക്കാനാകുമെന്നാണ് നിര്‍മാതാക്കളുടെ അവകാശ വാദം. വരുംദിവസങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളിലൂടെ ഉത്പന്നം ജനങ്ങളിലെത്തിക്കും. 680 രൂപയാണ് ഒരു സിലിണ്ടറിന്റെ വില. പാലക്കാട് മുതലമടയിലെ ആയുര്‍മന്ത്ര ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് വിതരണക്കാര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടുദിവസത്തിനുള്ളില്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ ഇന്ത്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയാതെ വരും!