Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നാറിലെ കെടി‌ഡിസി ഹോട്ടലിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി, റൂട്ട്മാപ്പ് തയ്യാറാക്കാൻ അധികൃതർ

മൂന്നാറിലെ കെടി‌ഡിസി ഹോട്ടലിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കി, റൂട്ട്മാപ്പ് തയ്യാറാക്കാൻ അധികൃതർ
, ഞായര്‍, 15 മാര്‍ച്ച് 2020 (12:32 IST)
കോവിഡ് 19 ബാധ സ്ഥിരീകരിച്ച ബ്രിട്ടൻ സ്വദേശിയും സംഘവും താമസിച്ചിരുന്ന മുന്നാറിലെ കെ‌ടിഡിസി ഹോട്ടലിലെ ജീവനക്കാരും താമസക്കാരും ഉൾപ്പെടെ എല്ലാവരെയും നിരീക്ഷണത്തിലാക്കി. സംഭവത്തിൽ മന്ത്രി എംഎം മണിയുടെ നേതൃത്വത്തിൽ ഉന്നദ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
 
ഈ മാസം ആറിനാണ് രോഗം സ്ഥിരികരിച്ച ആൾ ഉൾപ്പെടുന്ന പത്തൊൻപതംഗ സംഘം കേരലത്തിലെത്തുന്നത് തൃശൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇവർ സന്ദർശനം നടത്തിയതായാണ് റിപ്പോർട്ടുകൾ. മാർച്ച് 10നാണ് ഇവർ മൂന്നാറിൽ എത്തുന്നത്. കടുത്ത പനി ഉൾപ്പടെയുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിതിനെ തുടർന്ന്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചയാളെ നിരീക്ഷണത്തിൽ പാർപ്പിക്കുകയായിരുന്നു.
 
എന്നാൽ ഇദ്ദേഹവും ഭാര്യയും മാത്രമാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. സംഘത്തിലെ മറ്റുള്ളവർ മൂന്നാറിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനാൽ ഇവർ സഞ്ചരിച്ച ഇടങ്ങൾ കണ്ടെത്താനുള്ള നീക്കത്തിലാണ് ഇപ്പോൾ അധികൃതർ. മൂന്നാറിൽനിന്നും എയർപോർട്ടിലേക്കുള്ള യാത്രയിലും എവിടെയെല്ലാം എത്തി എന്നും ആരുമായെല്ലാ ബന്ധം പുലർത്തി എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്.
 
കഴഞ്ഞ ദിവസം രാത്രിയോടെ സംഘം ഹോലിൽനിന്നും കടന്നു എങ്കിലും ഇന്ന് രാവിലെയോടെ മാത്രമാണ് വിവരം ലഭിച്ചത് എന്ന് മൂന്നാർ കളക്ടർ വ്യക്തമാക്കിയിരുന്നു. ഹോട്ടൽ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കും എന്നും കളക്ടർ വ്യക്തമാക്കി. ഇയാൾ കയറിയ വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും നിരീക്ഷണത്തിലാക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.        

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രിട്ടനിൽനിന്നുമുള്ള സംഘത്തെ കൊണ്ടുപോയത് സ്വകാര്യ ട്രാവൽ ഏജന്റെന്ന് ദേവികുളം സബ് കളക്ടർ